കണ്ണൂർ മാങ്ങാട്ടിടത്തെ ജ്യോതിഷ  ജീവനൊടുക്കിയത് ഭര്‍ത്താവ് സജിലിന്‍റെ കൊടിയ പീഡനം കാരണമെന്ന് സഹോദരന്‍. ഗർഭിണിയായപ്പോൾപ്പോലും സജില്‍ ജ്യോതിഷയെക്കൊണ്ട് അമിതമായി ജോലികൾ ചെയ്യിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനം കാരണം കേസെടുക്കാന്‍ വൈകി. സജിൽ സിപിഎം പ്രവർത്തകനാണെന്നും,  കേസെടുത്തത് കോടതി നിർദേശിച്ചപ്പോഴാണെന്നും സഹോദരൻ ആരോപിച്ചു.  

സ്ത്രീധനം കുറഞ്ഞുപോയി എന്നു പറഞ്ഞാണ് ജ്യോതിഷയെ വിവാഹം കഴിഞ്ഞത് മുതൽ പീഡിപ്പിച്ചതെന്ന് സഹോദരന്‍ ആരോപിക്കുന്നുണ്ട്.  എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സജില്‍, ജ്യോതിഷയ്ക്ക്  ഗര്‍ഭാനന്തര മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുവെന്ന് പറഞ്ഞു.

 ജ്യോതിഷയ്ക്ക് കൗൺസിലിംഗ് നൽകാൻ ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം സാധിച്ചില്ലെന്ന് സജില്‍ പറഞ്ഞു.  സ്ത്രീധന പീഡനം ഉണ്ടായിട്ടില്ലെന്നും തന്നെ അപമാനിക്കാനാണ് ശ്രമമെന്നും സജില്‍ കൂട്ടിച്ചേര്‍ത്തു. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് ഒരു തെളിവും ഇല്ല എന്നും സജില്‍ പറയുന്നു.

ENGLISH SUMMARY:

Jyothisha suicide case in Kannur has taken a disturbing turn with her brother alleging severe husband Sajil's cruelty, including forced labor during pregnancy. Political influence reportedly delayed the case registration, with Sajil identified as a CPM worker and the case only proceeding after court intervention.