തിരുവനന്തപുരത്ത് പൊലീസിനു നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ഡാന്‍സാഫ് സംഘത്തിന്റെ ബൈക്കില്‍ കാറിടിച്ചുകയറ്റുകയും നിലത്തുവീണ പൊലീസുകാരുടെ മുകളില്‍ കാര്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
അഞ്ചുമണിയോടെ വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം . ലഹരി സംഘത്തെ പിടിക്കാനാണ് ഡാൻസാഫ് സംഘം എത്തിയത്. പൊലീസ് ബൈക്കിലെത്തിയ വിനീതിനേയും റോജിനേയും പ്രതികള്‍ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി. പിന്നോട്ടെടുത്ത കാര്‍ വീണ്ടും ചീറിപ്പാഞ്ഞെത്തി ഇരുവരേയും ഇടിച്ചു. റോജിന്റെ കാലിലൂടെ കാര്‍ കയറിയിറങ്ങി. തുടര്‍ന്ന് പ്രതികള്‍ കാറില്‍ത്തന്നെ രക്ഷപ്പെട്ടു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടങ്ങി.