TAGS

തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ തോളൂരില്‍ വീട് കുത്തിതുറന്ന് അന്‍പതു പവന്‍റെ സ്വര്‍ണം കൊള്ളയടിച്ചു. തുണിക്കട ഉടമയും കുടുംബാംഗങ്ങളും ഓണക്കാലമായതിനാല്‍ കടയില്‍ പുലര്‍ച്ചെ വരെ ജോലിയിലായിരുന്നു. ഈ സമയത്തായിരുന്നു കവര്‍ച്ച. മകളുടെ വിവാഹത്തിനായി കരുതിയ സ്വര്‍ണമാണ് കവര്‍ന്നത്. 

തൃശൂര്‍ തോളൂര്‍ സ്വദേശിയായ ഷക്കീറിന്‍റെ വീടാണ് കൊള്ളയടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയ്ക്കാണ് വീട്ടുകാര്‍ പുറത്തുപോയത്. പറപ്പൂര്‍ ജംക്ഷനില്‍ ഓലാല എന്ന പേരില്‍ തുണിക്കട നടത്തുന്ന വ്യാപാരിയാണ് ഷക്കീര്‍. ഭാര്യയും മകളും ഷക്കീറിനൊപ്പം പുലര്‍ച്ചെ ഒന്നരവരെ കടയിലായിരുന്നു.

ഓണക്കാലത്തെ തിരക്കു കാരണം തുണിക്കടയില്‍ ജോലിയുണ്ടായിരുന്നു. പുലര്‍ച്ചെ ഒന്നേമുക്കാലിന് വീട്ടില്‍ മടങ്ങി വന്നപ്പോള്‍ പുറകുവശത്തെ വാതില്‍ പൊളിച്ച നിലയില്‍. അലമാരയിലെ സ്വര്‍ണവും കാണാനില്ല. വീട്ടിലുണ്ടായിരുന്ന മൂന്നരലക്ഷം രൂപ നഷ്ട്പ്പെട്ടിട്ടില്ല. എല്ലാ മുറികളുടേയും വാതിലുകള്‍ പൊളിച്ചിട്ടുണ്ട്. വീടിനു പുറകില്‍ റയില്‍വേ ട്രാക്കുണ്ട്. വിജനമായ പാടപ്രദേശവും.

പ്രഫഷനല്‍ മോഷ്ടാക്കളാകാം കവര്‍ച്ചയ്ക്കു പിന്നില്ലെന്ന് സംശയിക്കുന്നു. വിരലടയാള വിദഗ്ധരും പൊലീസും വ്യാപകമായ അന്വേഷണം തുടങ്ങി. വീട്ടില്‍ സിസിടിവി കാമറയില്ല. ഗ്രാമപ്രദേശമാണ്. മോഷ്ടാക്കളെ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്.

ENGLISH SUMMARY:

Thekkumury gold robbery occurred in Tholur, within the Peramangalam police station limits, where 50 sovereigns of gold were stolen from a house. The owners, a cloth shop proprietor and his family, were working late at their shop during the Onam season when the burglary took place.