ബുറാഡിയില്‍ സ്യൂട്ട്കെയ്സില്‍ ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബിഹാറില്‍നിന്നുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാടകീയ നീക്കത്തിലൂടെ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഡല്‍ഹി ഔട്ടര്‍ നോര്‍ത്ത് ജില്ല സ്പെഷ്യല്‍ സ്റ്റാഫിന് ലഭിച്ച രഹസ്യവിവരമാണ് ആരും അറിയാതിരുന്ന കൊലപാതകം പുറത്തെത്തിച്ചത്.  ലഭിച്ച സൂചനകള്‍ അടിസ്ഥാനമാക്കി വലവിരിച്ച പൊലീസ് ആദ്യം പ്രതിയായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ കൊലപാതകം സമ്മതിച്ചു. മൃതദേഹം സ്യൂട്കെയ്സിലാക്കി ഉപേക്ഷിച്ച സ്ഥലവും ഇയാള്‍ പൊലീസിന്  കാണിച്ചുകൊടുത്തു. അടുത്തകാലത്ത് ബിഹാറില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയതാണ് പ്രതിയുടെ ബന്ധുകൂടിയായ പെണ്‍കുട്ടി. കൊലപാതകത്തിലേക്ക് നയിച്ച കാര്യമെന്തെന്ന് വ്യക്തമല്ല. പ്രതിയെ ചോദ്യംചെയ്തു വരികയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകു എന്നും പൊലീസ് പറഞ്ഞു. 

പെണ്‍കുട്ടി പീഡനത്തിന് ഇരയായോ എന്നും കൊലപതാകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ രോഷാകുലരായി. സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. 

ENGLISH SUMMARY:

A shocking crime has been unearthed in Burari, Delhi, where a young girl's body was discovered in a suitcase. The victim, a girl from Bihar, was allegedly murdered by a relative, leading to a dramatic police investigation and apprehension of the suspect.