ആലപ്പുഴ കരുവാറ്റയിൽ വാടകവീട്ടിൽ അറുപത്തിയഞ്ചുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് കരുവാറ്റ സ്വദേശി ശിവന്‍കുട്ടി കൊല്ലപ്പെട്ടത്.കൈയും കാലും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് പതിമൂന്ന് വയസ്സുള്ള കൊച്ചുമകൾ ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായ മറ്റ് മൂന്നുപേർ കൊല്ലം പറവൂർ സ്വദേശികളായ പതിനാറു വയസ്സുകാരാണ്. വീട്ടിൽനിന്ന് ആറ് പവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. ഐഫോണും ബൈക്കും വാങ്ങാനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി പണം കണ്ടെത്താനാണ് മോഷണവും കൊലപാതകവും നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.