mdma-arrest-news-case

TOPICS COVERED

ബൈക്കിൽ കടത്തുകയായിരുന്ന 51 ഗ്രാം MDMAയുമായി പിടിയിലായ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മഞ്ചേശ്വരം കൂബന്നൂർ മുഹമ്മദ് സമീറിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി ശിക്ഷിച്ചത്. 

പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കണം. 2021 ഒക്ടോബർ നാലിനാണ് ഇയാളെ  കയ്യാർ വില്ലേജിൽ കൈ കമ്പ-ബായിക്കട്ട റോഡിൽ വെച്ച് പിടികൂടിയത്. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആന്‍റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. 

സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്കുമാർ വി ,ബിജോയ് ഇ.കെ ,സുധീന്ദ്രൻ എം.വി , സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ അപ്യാൽ,നിഷാദ് പി നായർ,മഞ്ജുനാഥൻ വി, മനോജ് പി, മോഹൻകുമാർ എൽ ,ശൈലേഷ്കുമാർ പി എന്നിവരായിരുന്നു സ്ക്വാഡില്‍ ഉണ്ടായിരുന്നത്. തുടർന്ന് കാസര്‍കോട് അസി.എക്‌സൈസ് കമ്മിഷണർ എസ്. കൃഷ്‌ണകുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ:ചിത്രകല എം  എന്നിവർ ഹാജരായി.

ENGLISH SUMMARY:

Mohammed Sameer from Koobanoor, Manjeshwaram, has been sentenced to 10 years of rigorous imprisonment and fined ₹1 lakh by the Kasargod Additional District and Sessions Court for smuggling 51 grams of MDMA on a motorcycle. He was arrested on October 4, 2021, by the Kasargod Excise Enforcement & Anti-Narcotics Special Squad at Kayyar village. If he fails to pay the fine, he must serve an additional six months in prison. The investigation was led by Assistant Excise Commissioner S. Krishnakumar, with Additional Government Pleaders Chandramohan G. and Chithrakala M. representing the prosecution.