നീറ്റ് (NEET) പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള ജീവനൊടുക്കിയ വിദ്യാർത്ഥിനി ഐജ ആർ. മഹേഷിന്റെ സഹോദരനെയും മരിച്ചനിലയിൽ കണ്ടെത്തി. കാസര്‍കോട് തച്ചങ്ങാട് സ്വദേശിയായ അർജുൻ മഹേഷിനെയാണ് മംഗലാപുരത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷാർജയിൽനിന്ന് ഇന്നലെയാണ് മംഗലാപുരത്തെത്തിയത്.

കാസർകോട് തച്ചങ്ങാട് മുക്കൂട് സ്വദേശികളായ മഹേഷ്-രാധിക ദമ്പതികളുടെ മകളായ ഐജ ആർ. മഹേഷ് (19), ചോദ്യപേപ്പർ വിവാദങ്ങളും പരീക്ഷ റദ്ദാക്കലുമതുണ്ടാക്കിയ മാനസിക സമ്മർദ്ദത്തെത്തുടർന്ന് 2026 ജൂൺ രണ്ടിനാണ് പാലായിലെ   ഹോസ്റ്റലിൽ ജീവനൊടുക്കിയത്.  ഉടൻ തന്നെ താഴെയിറക്കി അരുണാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല .

ഈ സംഭവത്തിനു പിന്നാലെ കുടുംബത്തിലുണ്ടായ ആഘാതവും മാനസിക ബുദ്ധിമുട്ടുകളുമാണ് പുതിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അർജുന്റെ മരണത്തിൽ ബജ്പെ പൊലീസ് കേസെടുത്തു.

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

ENGLISH SUMMARY:

Arjun Mahesh, the brother of Aija Mahesh who tragically died by suicide following the cancellation of the NEET exam, was found dead in a Mangaluru lodge room. Arjun had arrived in Mangaluru from Sharjah just a day prior to the incident, according to preliminary reports. The entire family had been suffering from profound shock and severe mental distress following Aija's tragic demise in June 2026. Local authorities have launched a detailed investigation to uncover the exact circumstances surrounding this heartbreaking tragedy.