• വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12നാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോയെന്നാണ് നിഗമനം.

മലപ്പുറം നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിലാണ് ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയത്.

 

വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12നാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോയെന്നാണ് നിഗമനം. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് ബക്കറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

A newborn baby was tragically found dead inside a bucket in the restroom of a private hospital in Akampadam, Nilambur. The young mother from Chaliyar had arrived at Fatima Hospital late at night complaining of severe stomach pain. After being referred to another facility because no gynecologist was available, she reportedly delivered the baby in the restroom and left the infant behind. Cleaning staff discovered the body the following morning, prompting an active investigation by the Nilambur police.