വാട്സാപ് ചാറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 38കാരിയെ കൊന്ന് ചാക്കിലാക്കി റോഡില്‍ തള്ളി കാമുകന്‍. ഉത്തര്‍പ്രദേശിലെ ജോൻപൂരിലാണ് സംഭവം. വാരണസി സ്വദേശിയായ യുവതിയാണ് മരിച്ചത്. കാമുകനും ഗുജറാത്ത് ഭാവ്‍നഗര്‍ സ്വദേശിയുമായ ഹേമല്‍ ഖഖരിയെ എന്ന ദിലീപിനെയാണ് പൊലീസ് ഏറ്റുമുട്ടലില്‍ പിടികൂടിയത്. യുവതി മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നു എന്ന സംശയവും വാട്സാപ് ചാറ്റ് കാണിച്ചു നല്‍കാത്തതിലെ വിരോധവുമാണ് കൊലയ്ക്ക് കാരണം.  സംഭവത്തില്‍ 42 കാരനായ ഹേമല്‍ ഖഖരിയെയെ പൊലീസ് ഏറ്റുമുട്ടലിലൂെട പിടികൂടി. 

രാവിലെ നടക്കാനെത്തിയവരാണ് പ്ലാസ്റ്റിക്ക് ചാക്കില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് പൊലീസിന്‍റെ വിവരമറിയിക്കുകയയിരുന്നു. പൊലീസിന്‍റെ പരിശോധനയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയും ഉടലും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിലോമീറ്ററുകള്‍ അകലെ നിന്നാണ് കൈകള്‍ ലഭിച്ചത്.

സ്ത്രീയുടെ ശരീര ഭാഗങ്ങള്‍  കണ്ടെത്തിയതിന് സമാനമായ ചാക്കുമായി  ഒരാള്‍ ബൈക്കില്‍ സഞ്ചരിക്കുന്നുവെന്ന വിവരം ഞായറാഴ്ച  രാത്രി 12.30 മണിയോടെയാണ് പൊലീസിന് ലഭിക്കുന്നത്. പൊലീസ് പിന്തുടര്‍ന്നതോടെ പ്രതി പൊലീസിന് നേരെ വെടിവച്ചു. ഏറ്റുമുട്ടലിലാണ് പ്രതിയുടെ കാലിന് വെടിയേറ്റു. പിസ്റ്റൾ, വെടിയുണ്ടകൾ, മോട്ടോർ സൈക്കിൾ എന്നിവയും സ്ത്രീയുടെ അറ്റുപോയ കാലുകളും പ്രതിയില്‍ നിന്നും കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തു. 

പ്രദേശത്തെ ടീച്ചേഴ്സ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ദിലീപ്. രണ്ടു മാസം മുന്‍പാണ് വാരണാസി സ്വദേശിയായ 38കാരിയുമായി ഇയാള്‍ സമൂഹ മാധ്യമത്തിലൂടെ പരിചയത്തിലാകുന്നത്. വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായാണ് സ്ത്രീ. ഇയാളുടെ പരിചയത്തില്‍ സ്ത്രീക്ക് സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ചു. ഇതോടെ ഇരുവരും കൂടുതല്‍ അടുത്തു. ജൂലൈ നാലിന് ഇയാളുടെ വാടക വീട്ടിലാണ് ഇരുവരും താമസിച്ചത്. ഈ സയത്താണ് മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കമുണ്ടായത്. വാട്സാപ്പ് ചാറ്റ് കാണിച്ചു തരാന്‍ ദിലീപ് ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ല. തര്‍ക്കത്തിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊല്ലുകയും  പിന്നാലെ ശരീര ഭാഗങ്ങള്‍ മുറിച്ചെടുത്ത് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ENGLISH SUMMARY:

A 38-year-old woman from Varanasi was brutally murdered and dismembered by her boyfriend, 42-year-old Hemal Khakhariya (also known as Dilip), in Jaunpur, Uttar Pradesh. The motive behind the killing was reportedly a dispute over a WhatsApp chat, as the suspect suspected the victim of talking to someone else. After strangling her, the accused chopped her body into pieces and attempted to dispose of them in plastic sacks. The police apprehended him after a brief encounter in which the accused sustained a bullet injury to his leg, leading to the recovery of the weapon and the victim's remains.