വെണ്ണിയൂര്‍ സ്വദേശി അഞ്ജുവെന്ന 28 കാരിയുടെ ജീവന്‍ പൊലിഞ്ഞത് ഇന്നലെയാണ്. കൂട്ടുകാരിയുടെ ചതിയാണ് മരണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം. സ്ഥാപന ഉടമയെ ജീവനക്കാരികള്‍ കബളിപ്പിച്ചു, ജീവനക്കാരികളെ കൂട്ടുകാരി ചതിച്ചു, വെങ്ങാനൂര്‍ സൂര്യ ഫിനാന്‍സിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന മൊഴികളാണ്. 

30-ാം തീയതിയാണ് രണ്ട് ജീവനക്കാരികള്‍ ഷാര്‍ജ ഷെയ്ക്കില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചത്. ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ അഞ്ജു  മരിച്ചു. സൂര്യ ഫിനാന്‍സിലെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായിരുന്നു. ഒപ്പം വിഷം കഴിച്ച  വെങ്ങാനൂര്‍ അമരിവിള ശാഖയിലെ ജീവനക്കാരിയായ 32 കാരി മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. 

ഇരുവരുടേയും അടുത്ത സുഹൃത്തായ സിന്ധുവിനാണ് സ്ഥാപനത്തിലെ സ്വര്‍ണം ഇവര്‍ മറിച്ച് നല്കിയത്. ഒന്നും രണ്ടുമല്ല , എഴുപത് പവന്‍. ഈ സ്വര്‍ണം പുറത്ത് പണയം വയ്ക്കുന്നതിലൂടെ ജീവനക്കാരികള്‍ക്ക്  കമ്മിഷന്‍ ലഭിച്ചിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് സിന്ധു സ്വര്‍ണം തിരികെ നല്കിയില്ല. യാഥാര്‍ഥ ഉടമകള്‍ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയോടെ പരിഭ്രാന്തരായ യുവതികള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിന്ധു പൊലീസ് കസ്റ്റഡിയിലാണ്. 

ENGLISH SUMMARY:

Malayala Manorama Online News reports on a tragic incident in Venganoor where a 28-year-old woman, Anju, died after consuming poison. This incident is believed to be a result of betrayal by a friend, following a financial fraud involving 70 sovereigns of gold from Surya Finance.