പ്രതീകാത്മക ചിത്രം
കൊല്ലം കുണ്ടറയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റിലായി. 39കാരനായ ഷാനാണ് അറസ്റ്റിലായത്. അമ്മായിയമ്മ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പീഡനവിവരം അറിയിക്കുകയായിരുന്നു.
തന്നെ കെട്ടിയിട്ടതിനു ശേഷം പ്രകൃതി വിരുദ്ധമായ രീതിയില്‍ പോലും പീഡിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭ നിരോധന ഉറ വീട്ടു മുറ്റത്ത് കണ്ടത് സൗദി അറേബ്യയിലുള്ള തന്റെ മകളെ അമ്മ അറിയിച്ചിരുന്നു. താന്‍ വിദേശത്തായിരിക്കുമ്പോള്‍ എന്തിനാണ് ഗര്‍ഭ നിരോധന ഉറയെന്നു ചോദിച്ച് ഗള്‍ഫിലുള്ള യുവതിയും ഭര്‍ത്താവ് ഷാനുമായി വഴക്കായി. ഇതിന്‍റെ പേരിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പരാതി.
ജൂണ്‍ 23 ന് ലഭിച്ച പരാതിയില്‍ അന്നു തന്നെ ഷാനെ അറസ്റ്റ് ചെയ്തു റിമാന്‍ഡു ചെയ്യുകയായിരുന്നു. എറെക്കാലമായി അമ്മായിയമ്മയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു ഷാനിന്‍റെ താമസം.