Image Credit:X/publictv

Image Credit:X/publictv

ബൈക്ക് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 32കാരിയായ യുവതി കുത്തേറ്റ് മരിച്ചു. ഇവരുടെ ഭര്‍ത്താവ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബിന്ദാപുരില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം.  തന്‍റെ മകളെയും മരുമകനെയും രണ്ടുമൂന്ന് ചെറുപ്പക്കാര്‍ കുത്തി വീഴ്ത്തിയെന്ന് യുവതിയുടെ പിതാവാണ് പൊലീസില്‍ വിളിച്ചറിയിച്ചത്. 

കുത്തേറ്റ് രക്തംവാര്‍ന്ന ആരതിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മാരകമായി പരുക്കേറ്റ ഭര്‍ത്താവ് വിക്കിയെ വിദഗ്ധ ചികില്‍സയ്ക്കായി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. 

റോഡില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഇവരും അയല്‍വാസികളുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലും ഒടുവില്‍ കത്തിക്കുത്തിലും അവസാനിച്ചത്. അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രദേശവാസികളായ പപ്പു (40) എന്നയാളും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് പ്രതികള്‍. പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. 

ENGLISH SUMMARY:

A shocking incident of neighborhood violence unfolded in Southwest Delhi's Bindapur area when a thirty-two-year-old woman was stabbed to death following an argument over motorcycle parking. The horrific altercation took place on Saturday afternoon around three o'clock when the victim and her husband got into a heated verbal dispute with their immediate neighbors. According to senior police officials, the victim's elderly father frantically called the control room to report that a group of local men was brutally attacking his daughter and son-in-law with knives. The young woman, identified as Aarti, was rushed to the nearest hospital in a pool of blood but was tragically declared dead upon arrival due to excessive bleeding from multiple deep wounds. Her husband, Vicky, sustained life-threatening injuries during the physical assault and was subsequently shifted to Safdarjung Hospital, where he remains under critical medical observation. Following a swift preliminary investigation, the local police successfully identified the assailants as forty-year-old Pappu and a male juvenile accomplice. While the primary suspect, Pappu, has been arrested and placed in judicial custody, dedicated police teams are currently conducting intensive raids to track down and detain the absconding minor