കാസര്‍കോട് വീട്ടില്‍ ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചതില്‍ യുവതിക്കെതിരെ പോക്സോ കേസ്. തളിപ്പറമ്പ് സ്വദേശി സ്നേഹ മെര്‍ലിനെതിരെയാണ് കേസ്. മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടക്കുന്നത്. കാസര്‍കോട് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു സ്നേഹ. മോശം അനുഭവം നേരിട്ടതിനെത്തുടര്‍ന്ന് പതിനാറുകാരി സുഹൃത്തുക്കളോടാണ് സംഭവം ആദ്യം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.  പ്രതിക്കെതിരെ സമാനസ്വഭാവമുള്ള വേറേയും പീഡനക്കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും സ്നേഹ പ്രതിയാണ്. 

ENGLISH SUMMARY:

A Pocso case has been registered against a woman in Kasaragod for allegedly molesting a 16-year-old girl who was sleeping in her home. The accused, Sneha Merlin from Thalipparamba, is reportedly facing multiple molestation charges, according to the police.