kozhikodecrime

TOPICS COVERED

കോഴിക്കോട് കൂടരഞ്ഞിയിലെ ഇരട്ടകൊലപാതക കേസില്‍ രണ്ടാം കൊലപാതകത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൂടരഞ്ഞിയിലെ കൊലപാതകത്തിന് ശേഷം കോഴിക്കോട് ടൗണില്‍ മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് പ്രതി മുഹമ്മദ് അലി മനോരമ ന്യൂസിനോട് ആവര്‍ത്തിച്ചു. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 

ഈ രീതിയില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന മുഹമ്മദ് അലിയുടെ മാസങ്ങള്‍ക്ക് മുമ്പുള്ള വെളിപ്പെടുത്തലില്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാല്‍, കോഴിക്കോട് ടൗണില്‍ നടത്തിയ രണ്ടാം കൊലപാതകത്തെക്കുറിച്ച് കൃത്യമായ സൂചനകള്‍ ഇപ്പോഴുമില്ല. എന്നാല്‍, കൊലപാതകം നടത്തിയെന്ന് ആവര്‍ത്തിക്കുകയാണ് മുഹമ്മദ് അലി. 

ആ കാലഘട്ടത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ടെന്ന പത്രവാര്‍ത്ത മാത്രമാണ് ഇപ്പോഴും തെളിവായി പൊലീസിന് മുന്നിലുള്ളത്. അതിനാല്‍ തന്നെ ഈ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. കൂടുതല്‍ സാക്ഷികളെ കണ്ടെത്തണം. സാഹചര്യതെളിവിനൊപ്പം ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭിക്കുമോ എന്ന് പരിശോധിക്കും. അതേസമയം ആദ്യകൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. 

ENGLISH SUMMARY:

Kozhikode twin murder case investigation is intensifying, with police focusing on the second murder confessed by the accused, Muhammad Ali. The investigation into this alleged second murder in Kozhikode town, following the Kudiranjhi incident, is ongoing as evidence is scarce.