തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയില്‍ അഖിലയുടെ മകന്‍ അര്‍ഷിദിന്‍റെ മരണം അതിക്രൂരമായ കൊലപാതകം. കേസില്‍ അമ്മയും പങ്കാളി അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ മര്‍ദ്ദനം കാരണമുളള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്ററ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഒന്നര വയസുകാരന്‍റെ ശരീരം മുഴുവന്‍ ഗുരുതര മുറിവുകളുണ്ട്,. തുടര്‍ച്ചയായ മര്‍ദ്ദനം കാരണമുളള ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ അമ്മ അഖിലയേയും രണ്ടാം ഭര്‍ത്താവ് അഷ്കറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ചോറു കൊടുക്കുന്നതിനിടെ ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് അഷ്കര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. അഖില സ്ഥലത്തുണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ മരണത്തില്‍ കുട്ടിയുടെ അച്ഛന്‍റേയും അമ്മയുടേയും ബന്ധുക്കള്‍ ആദ്യം മുതല്‍ സംശമുന്നയിച്ചിരുന്നു.

കുട്ടിയുടെ രണ്ട് കൈകകളും ഒരു മാസം മുമ്പ് ഒടിഞ്ഞിരുന്നു. ഇതുള്‍പ്പെടെയുളള ഗുരുതര പരുക്കുകളിലേയ്ക്ക് നയിച്ചത് ആരുടെയൊക്കെ മര്‍ദ്ദനം കാരണമെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അമ്മയുടെ പങ്കാളിയുടെ ഭാഗത്ത് നിന്നും ക്രൂരമായ പീഡനങ്ങളാണ് കുട്ടിക്ക് നേരെ ഉണ്ടായതെന്നാണ് കുടുംബം പറയുന്നത്.

അമ്മ അഖിലയ്ക്കും അമ്മയുടെ പങ്കാളി അഷ്കറിനുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ചോറ് കൊടുക്കുമ്പോൾ മരിച്ചെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഒന്നര മാസം മുന്‍പ് കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും അമ്മയുടെ പങ്കാളിയില്‍ നിന്നും കുട്ടി പീഡനം നേരിട്ടിരുന്നു എന്നും മുത്തശ്ശി ആരോപിച്ചു. പുഴുത്ത പട്ടിയെ പോലെ മാത്രമെ നോക്കുവെന്ന് രണ്ടാനച്ഛൻ പറഞ്ഞതായും മുത്തശി മനോരമ ന്യൂസിനോട് പറഞ്ഞു. മരണമല്ല കൊലപാതകമാണെന്നും പിന്നില്‍ കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളിയാണെന്നും ആദ്യ ഭര്‍ത്താവിന്‍റെ പിതാവ് പറഞ്ഞു. സിഗരറ്റ് വച്ച് കുത്തിച്ച പോലുള്ള വട്ടത്തിലുള്ള പാട് ശരീരത്തിലുണ്ട്. ജനനേന്ദ്രിയത്തിന്‍റെ തൊലി ഉരിച്ച് അവിടെ നീല നിറമായി. ജനനേന്ദ്രിയത്തില്‍ മാരക മുറിവുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ENGLISH SUMMARY:

Arshid death is a brutal murder in Nedumangad, Kerala, where the child's mother, Akila, and her partner, Ashkar, have been arrested. Preliminary post-mortem reports indicate that continuous beating caused internal bleeding, leading to the 1.5-year-old's death, with the body showing severe injuries and evidence of abuse.