ആലുവയില്‍ അതിഥിത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിക്ക് മരണം വരെ തടവ്. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. അർദ്ധരാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തന്ത്രപൂർവ്വം തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്. സമാനതകളില്ലാത്ത ക്രൂരത കണക്കിലെടുത്താണ് മരണം വരെ തടവ് അനുഭവിക്കണമെന്ന കർശന വിധി കോടതി പുറപ്പെടുവിച്ചത്.

പെരുമ്പാവൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 72 വര്‍ഷം കഠിനതടവ്. ബിഹാര്‍ സ്വദേശി നജീര്‍ മിയാനാണ് കേസിലെ പ്രതി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, മിഠായി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ENGLISH SUMMARY:

The Perumbavoor Fast Track Special POCSO Court has sentenced the prime accused, Crystal Raj, to rigorous imprisonment until death for the brutal abduction and sexual assault of an eight-year-old girl in Aluva. Raj, a native of Genkal in Thiruvananthapuram, had stealthily kidnapped the migrant worker's daughter from her home at midnight and assaulted her at an isolated location. The minor girl was later tracked down by local residents and police in a critically bleeding condition, prompting swift activation of child safety legal frameworks. In a separate judgment delivered by the same bench, a Bihar native named Najeer Miyan was awarded 72 years of rigorous imprisonment for luring and abusing a five-year-old child with candy. Both verdicts reinforce the judiciary's strict approach towards dynamic deterrence against heinous offenses targeting children across the state.