കൊല്ലം പുനലൂരില്‍ ട്രെയിനില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം അയത്തില്‍ വടക്കേവിള നാല്‍പതു വയസുള്ള സാനിഷിനെയാണ് പുനലൂര്‍‌ പൊലീസ് അറസ്റ്റ് ചെയ്തത്.  പുനലൂര്‍ ചെങ്കോട്ട യാത്രാ മധ്യേ പാലരുവി എക്സ്പ്രസില്‍ ഉറങ്ങിക്കിടന്ന ആറു വയസുകാരിയെയാണ്  കഴിഞ്ഞ ദിവസം പീഡിപ്പിച്ചത്. 

 

ഇന്നലെ പുലര്‍ച്ചെയായിരുന്നു സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവം.   മുത്തശ്ശനൊപ്പം കേരളത്തില്‍ തീര്‍ഥാടനത്തിനായി എത്തിയശേഷം മടങ്ങുമ്പോഴായിരുന്നു പീഡനം. ജനറല്‍ കമ്പാര്‍ടുമെന്‍റില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി. പുനലൂര്‍ ചെങ്കോട്ട യാത്രാമധ്യോയായിരുന്നു സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവം. വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് പ്രതി.   സംഭവത്തിനു ദൃക്സാക്ഷിയായ യാത്രക്കാരി പ്രതി രക്ഷപ്പെടാതിരിക്കാന്‍ നടത്തിയ തന്ത്രപരമായ ഇടപെടലാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. 

 

പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലാണ് പ്രതിയെ വേഗത്തില്‍ പിടികൂടുന്നതിനു കാരണമായി. കോടതിയില്‍ ഹാജരാക്കിയ സാനിഷിനെ റിമാന്‍ഡ് ചെയ്തു

ENGLISH SUMMARY:

A 40-year-old man from Kollam was arrested for sexually abusing a 6-year-old girl on the Palaruvi Express near Punalur.