മഹാരാഷ്ട്രയിലെ പൂനെയില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ക്രൂരകൃത്യം നടത്തിയ 65 കാരനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ടാണ് കൊലപാതകം. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബവും നാട്ടുകാരും അന്വേഷണത്തിനിറങ്ങി. ഇതിനിടെ രക്തത്തില്‍ കുളിച്ച് മൃതദേഹം കണ്ടെത്തി. 

സ്കൂൾ അവധിക്കാലത്ത് മുത്തശ്ശിയെ കാണാൻ പോയിരുന്ന പെൺകുട്ടിയെ ഉച്ചകഴിഞ്ഞ് കാണാതായതിനെ തുടർന്ന് കുടുംബം തിരച്ചിൽ നടത്തുകയായിരുന്നു. പൊലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 65 കാരന്‍ കുട്ടിയുമായി പോകുന്നത് കണ്ടത്. ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. 

ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് കന്നുകാലി തൊഴുത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പീഡിപ്പിച്ച ശേഷം കുട്ടിയെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ വന്‍ പ്രതിഷേധമുണ്ടായി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.