ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി വടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിന്‍ യാത്രക്കിടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതാണ് വഴിത്തിരിവായത്.
നാടുവിടാന്‍ കാരണം ലോണ്‍ ആപ്പും ബ്ലേഡ് മാഫിയയും ഭീഷണിപ്പെടുത്തിയതിനാല്‍ ആണെന്ന് വിഷ്ണു മൊഴിനല്‍കി. മഡ്ഗാവ്, രത്നഗിരി, ഉഡുപ്പി എന്നിവിടങ്ങളില്‍ താമസിച്ചെന്നും ഉടുപ്പിയില്‍വച്ച് ഫോണ്‍ മോഷണംപോയെന്നും വിഷ്ണു.
ലോണ്‍ എടുത്തത് എം പോക്കറ്റ് എന്ന ആപ്പില്‍ നിന്നാണന്നും പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നും മൊഴി നല്‍കി. മോര്‍ഫ് ചെയ്ത സ്ക്രീന്‍ ഷോട്ടുകളും ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും പൊലീസ് അന്വേഷിക്കും.