shadow-woman

വീട്ടില്‍ ഒറ്റക്കായിരുന്ന എച്ച്ഐവി ബാധിതയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 35 കാരിയാണ് ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായത്. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലുള്ള മാച്ചർല ടൗണിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 

ഏപ്രിൽ 2-ന് ഉച്ചയോടെ വെള്ളം ചോദിച്ചാണ് പ്രതി വീട്ടിലെത്തിയത്. വീടിനുള്ളില്‍ പ്രവേശിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തുകയും കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയും ചെയ്തു. എയ്ഡ്സ് ബാധിതയാണെന്ന് പറഞ്ഞതോടെ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി. പീഡനത്തിന് ശേഷം പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടു. 

ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടു വരുകയാണ്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. പ്രാദേശിക ജനപ്രതിനിധികളും കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

A 35-year-old HIV-positive government employee was brutally sexually assaulted in her home in Macherla, Andhra Pradesh, after a man entered under the pretext of asking for water. The attacker reportedly tied the woman up and assaulted her while she was home alone, leaving her in a critical condition before fleeing the scene.