സംഗീത ആപ്പിലൂടെ സൗഹൃദത്തിലായ വീട്ടമ്മയെ വീട്ടിൽക്കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറ്റം വളാഞ്ചേരി കാവുംപുറം കാട്ടിപ്പുറത്ത് കണ്ടംപറമ്പിൽ കെ.പി ശിവനാണ് പിടിയിലായത്. സംഗീതത്തിൽ താത്പര്യമുള്ള കൊച്ചി തമ്മനം സ്വദേശിയായ വീട്ടമ്മ ഇയാൾക്കൊപ്പം സംഗീത ആപ്പിലൂടെ ഗാനങ്ങൾ ആലപിച്ചിരുന്നു.
പിന്നീട് ഇയാൾ നിരന്തരം മോശം സന്ദേശം അയക്കാൻ തുടങ്ങി. ഇതോടെ വീട്ടമ്മ ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ മലപ്പുറത്ത് നിന്ന് തമ്മനത്ത് എത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കയറി പിടിക്കാൻ ശ്രമിച്ചു. വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാർ ഓടി കൂടി പ്രതിയെ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി.
ഗാനാലാപനത്തിന്‍റെ പേരിൽ പരിചയപെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിന് കോട്ടക്കൽ പുനലൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. പൂജപ്പുരയിൽ ബൈക്ക് മോഷണ കേസിലും ഇയാൾ പ്രതിയാണ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.