കണ്ണൂര്‍ പയ്യന്നൂരില്‍ എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.  തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രാത്രികാല പരിശോധനയിലാണ് ലഹരിക്കടത്ത് പിടിക്കാനായത്. കണ്ണൂര്‍ ചാലാട് സ്വദേശി നാദീര്‍ നൂറുദ്ദീന്‍, ഭാര്യ ഐന, നടാല്‍ സ്വദേശി ഷാനിദ് എന്നിവരാണ് അറസ്റ്റിലായത്. 

മംഗളൂരുവില്‍ നിന്ന് വില്‍പനയ്ക്കായി ലഹരി കടത്തുകയായിരുന്നു പ്രതികള്‍. രാത്രി പയ്യന്നൂര്‍ എടാട്ട് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചാണ് പൊലീസ് പരിശോധനയില്‍ പ്രതികള്‍ കുടുങ്ങിയത്. 41 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയും ഗുളിക രൂപത്തില്‍ 15.9 ഗ്രാം എംഡിഎംഎയും 241 മില്ലി ഹഷീഷ് ഓയിലും കണ്ടെത്തി. ഡിക്കിയില്‍ ബാഗിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു ലഹരിവസ്തുക്കള്‍.

പത്തുലക്ഷത്തോളം രൂപ വിലവരുന്നവയാണ് പിടിച്ചെടുത്ത ലഹരിമരുന്നുകള്‍. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറിലായിരുന്നു ലഹരിക്കടത്ത്. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. പ്രതികളിലൊരാളായ ഷാനിദ് നേരത്തെയും ലഹരിക്കേസുകളില്‍ പ്രതിയാണ്.

Couple Among Three Arrested with MDMA in Kannur:

Kannur MDMA arrest details the seizure of 3 people, including a couple, with MDMA in Payyanur, Kerala. This drug bust occurred during a special night patrol operation related to the elections, leading to the apprehension of individuals involved in smuggling drugs from Mangaluru