soham-sushanth-naik

TOPICS COVERED

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ ഗോവ ബിജെപി നേതാവിന്‍റെ മകന്‍ അറസ്റ്റില്‍. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലര്‍ സുസാന്ത് നായിക്കിന്‍റെ മകന്‍ സോഹം നായിക്കാണ് അറസ്റ്റിലായത്. 20 വയസ് മാത്രമാണ് സോഹത്തിന്‍റെ പ്രായം. 

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സോഹം ഏകദേശം 25 മുതൽ 30 വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഈ വിഡിയോകൾ കാണിച്ച് പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്തു. വിഡോയോകള്‍ പ്രരിപ്പിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍ സോഹം ഇതിനെ പറ്റി സംസാരിക്കുകയും വിഡിയോകള്‍ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നാലെ യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന ശക്തമായ പ്രതിഷേധം നടന്നു. സംഭവത്തില്‍ പൊലീസ് നടപടി എടുക്കാന്‍ വൈകിയത് പ്രതിഷേധം ശക്തമാക്കി. 

റോഡ് തടയും എന്ന ഭീഷണി വരെ ജനങ്ങളില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെ മാര്‍ച്ച് 22ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതികളും അതിജീവിച്ചവരും കോളേജിൽ പഠിക്കുന്ന സമയത്താണ് സംഭവങ്ങൾ നടന്നതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വർഷ ശർമ്മ പറഞ്ഞു. ഗോവ ചിൽഡ്രൻസ് ആക്ട്, ഐടി ആക്ട്, പോക്സ് ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഗോവ ക്രൈംബ്രാഞ്ചാണ് ഈ കേസ് അന്വേഷിക്കുന്നത്. 

ENGLISH SUMMARY:

A 20-year-old man, Soham Naik, son of Goa BJP leader and Curchorem-Cacora Municipal Councillor Susant Naik, has been arrested over allegations of sexually assaulting minor girls. The case has triggered serious concern and legal action.