up

ഉത്തർപ്രദേശിലെ സുമേർപൂരിലെ മുൻ ഗ്രാമത്തലവനെ കാമുകിയും സഹോദരനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി. മുന്ന എന്ന മുസ്തക ഗുൽഷനാണ് കൊല്ലപ്പെട്ടത്. മുന്നയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഒരു കനാലിൽ നിന്നാണ് കണ്ടെത്തിയത്. രണ്ട് ഭാര്യമാരും 18 കുട്ടികളുമുള്ള മുന്നയെ കാമുകി സുമാദേവിയാണ് കൊലപ്പെടുത്തിയത്.

മുന്നയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്. മുന്നയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് ഭാര്യമാരുള്ള മുന്ന, സുമൻ ദേവി എന്ന വിവാഹിതയായ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

സുമൻ ദേവിയെ കാണാൻ മുന്ന സമ്മർദ്ദം ചെലുത്താനും ബ്ലാക്ക് മെയിൽ ചെയ്യാനും തുടങ്ങിയതോടെയാണ് ബന്ധം വഷളായത്. ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ച സുമൻ ദേവി തന്റെ സഹോദരനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു, ഇരുവരും മുന്നയെ കൊല്ലാൻ പദ്ധതിയിട്ടു. മാർച്ച് 18 ന് സുമൻ ദേവി മുന്നയെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. മുറിയിലേക്ക് കയറിയ ഉടനെ അവളുടെ സഹോദരനും കൂട്ടാളികളും ചേർന്ന് മുന്നയെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു.

കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിലാക്കി ഒരു കനാലിൽ തള്ളി. മുന്നയുടെ കുടുംബം ആളെ കാണാനില്ലെന്ന് പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രാമ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്നു മുന്ന. മുന്നയ്ക്ക്‌ രണ്ട് ഭാര്യമാരും 18 കുട്ടികളുമുണ്ട്, ഓരോ ഭാര്യമാരിൽ നിന്നുമായി ആറ് ആൺമക്കളും മൂന്ന് പെൺമക്കളും. ഒരു മകൾ  വിവാഹിതയുമാണ്.

ENGLISH SUMMARY:

Uttar Pradesh murder of a former village head, Munna, by his lover and her brother has shocked the nation. The investigation revealed a complex plot involving blackmail and a desire to end the relationship, leading to the gruesome discovery of his body.