കൊച്ചിയിൽ ലഹരിയുമായി ഫുഡ് വ്ലോഗറും സുഹൃത്തും എക്സൈസ് പിടിയിൽ. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിലും, സുഹൃത്ത് മലപ്പുറം സ്വദേശി മുഹമ്മദ് ഷാമിലുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 7.52ഗ്രാം എം.ഡി.എം.എയും, 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും എക്സൈസ് പരിശോധന കർശനമാക്കിയിരുന്നു. തുടർന്നാണ് ചിറ്റൂർ ഭാഗത്ത് നിന്നും ആദിലും, ഷാമിലും പിടിയിലായത്.