idukki-fire

TOPICS COVERED

ഇടുക്കി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേർ പൊള്ളലേറ്റ് മരിച്ച കേസിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പൊലീസ് അന്വേഷണം വഴി മുട്ടിയെന്നാപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ തീപിടിത്തത്തിന്റെ കാരണവും വ്യക്തമായില്ല . 

കഴിഞ്ഞ വർഷം മെയ് ഒമ്പതാം തീയതിയാണ് കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വിടീന് തീപിടിച്ചാതാണ് മരണം എന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. എന്നാൽ തീപിടുത്തത്തിന് കാരണം കണ്ടെത്താൻ പൊലിസിനായില്ല. കുടുംബവും നാട്ടുകാരും അടങ്ങുന്ന ജനകീയ സമിതി മുഖ്യമന്ത്രി, ഡിജിപി , മനുഷ്യവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിരുന്നു. ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടന്നതിന് പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ് പുറത്തിറങ്ങിയത്. വെള്ളത്തൂവൽ പൊലീസ് ഉടൻ ഫയലുകൾ കൈമാറും. അന്വേഷണ ചരിത്രത്തിൽ ആദ്യമായി സംഭവം നടന്ന സമയത്തെ സാറ്റ് ലൈറ്റ് ദൃശ്യങ്ങൾ തേടി പൊലീസ് ISRO ക്ക് കത്ത് നൽകിരുന്നു. മൊബൈൽ / ലാപ് ടോപ്പുകകളുടെ ശസ്ത്രീയ പരിശോധന റിപ്പോർട്ടും ലഭ്യമായിട്ടില്ല. കൊലപാതകമെന്നാണ് നാട്ടുകാർ പറയുന്നത്. കൈംബ്രാഞ്ച് അന്വേഷണം ദുരൂഹതയുടെ ചുരുൾ അഴിക്കുമെന്നാണ് കണക്കുകൂട്ടൽ 

ENGLISH SUMMARY:

The Idukki fire case investigation has been transferred to the District Crime Branch after initial police inquiries failed to determine the cause of the blaze that claimed four lives. Relatives and locals had protested, citing a lack of progress in the police investigation, leading to this significant development.