കോഴിക്കോട് താമരശേരിയില്‍ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം. ബസ് തടഞ്ഞുനിര്‍ത്തി സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദിക്കുകയായിരുന്നു. ബസ് ഡ്രൈവറും കാര്‍ യാത്രക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. കേസില്‍ കൈതപ്പൊയില്‍ സ്വദേശികളായ നാല് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.  

താമരശേരി ചുരം ഇറങ്ങുകയായിരുന്ന ബസ്, ഗുഡ്സ് ഓട്ടോയെ ഉരുസിയതുമായി ബന്ധപ്പെട്ടാണ് ആദ്യബഹളം ഉണ്ടായത്. ബസിന് പിന്നില്‍ വരികയായിരുന്ന കാര്‍ യാത്രക്കാരായ കൈതപ്പൊയില്‍ സ്വദേശികളടക്കം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. വീണ്ടും യാത്ര തുടര്‍ന്നു. അതിനിടെ ഗതാഗകുരുക്കില്‍ അകപ്പെട്ടു. ഈ സമയം കൈതപ്പൊയില്‍ സ്വദേശികളായ കാര്‍ യാത്രക്കാരും ബസ് ഡ്രൈവറും തമ്മില്‍ വാക്കുതര്‌ക്കം ഉണ്ടായി. തുടര്‍ന്ന് ബസ് തടഞ്ഞുവച്ച് യാത്രക്കാരെയടക്കം മര്‍ദിക്കുകയായിരുന്നു. 

നാല് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൈതപ്പൊയില്‌ സ്വദേശികളായ അജ്മല്‍, ആഷിഖ്, ഷാജഹാന്‍, യു. ആഷീഖ് എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ബസ് യാത്രക്കാരില്‍ നാല് പേര്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടി. 

ENGLISH SUMMARY:

The Thamarassery bus attack involved a tourist group being assaulted after a dispute between the bus driver and car passengers escalated. Police have taken four individuals into custody in connection with the incident.