കൊച്ചിയിൽ പ്രമുഖ നടിക്ക് നേരെ അതിക്രമം കാട്ടിയ ഐ.ടി കമ്പനിയിലെ മാനേജർ അറസ്റ്റിൽ. കൊച്ചി കത്രിക്കടവ് സ്വദേശി വിപിൻ കെ. റോയിയാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ടാറ്റു സ്റ്റുഡിയോയ്ക്ക് സമീപത്തുവെച്ചായിരുന്നു അതിക്രമം.

കൊച്ചി കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ ടാറ്റു സ്റ്റുഡിയോയിൽ ടാറ്റു ചെയ്യാൻ പോകുന്ന വിവരം നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി സ്റ്റുഡിയോയിൽ എത്തി. ടാറ്റു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചതായും നടി നൽകിയ പരാതിയിൽ പറയുന്നു.

വിപിൻ നിരന്തരം നടിക്ക് ഇൻസ്റ്റഗ്രാമിലൂടെ മെസേജ് അയച്ചിരുന്നു. തുടർന്ന് ഇയാളെ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ മെസേജ് അയച്ച് ശല്യം ചെയ്തതിനും നടി പരാതി നൽകിയിട്ടുണ്ട്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട് ഐടി സ്ഥാപനത്തിലെ മാനേജർ ആണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Kochi police arrested Vipin K. Roy, an IT manager from Kakkanad, for allegedly harassing and stalking a prominent Malayalam actress near a tattoo studio at Stadium Link Road. The accused had been stalking her on Instagram and reached the location after she shared a story. He has been charged under the Bharatiya Nyaya Sanhita for outraging modesty and criminal intimidation. Read more about the incident and the police action.