hotel-fight-1

 

കോഴിക്കോട് കോവൂരിലെ ഹോട്ടലില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 25 ലധികം വിദ്യാര്‍ഥികളാണ് തമ്മിലടിച്ചത്. സംഘര്‍ത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഒരുലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി.

 

ഇന്നലെ അര്‍ധരാത്രി കോവൂരിലെ ടേസ്റ്റി ഹട്ട് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് സംഘങ്ങളായി എത്തിയ വിദ്യാര്‍ഥികള്‍ ചേരിതിരി‍ഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ഇരുസംഘത്തിലെയും പെണ്‍കുട്ടികള്‍ തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തിയതോടെ ഹോട്ടലില്‍ സംഘര്‍ഷാന്തരീക്ഷം നിറഞ്ഞു. 

 

കോളജിലെ പ്രശ്നമാണ് സംഘര്‍ഷത്തിലെത്തിയതെന്നാണ് സൂചന. ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെ വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. സംഘര്‍ഷത്തില്‍ ഹോട്ടലിലെ പാത്രങ്ങളും കസേരയും കമ്പ്യൂട്ടറും  ഉള്‍പ്പെടെ തകര്‍ന്നു. വിദ്യാര്‍ഥികളെ തടയാനെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.

ENGLISH SUMMARY:

Kozhikode hotel fight involved over 25 students including girls, resulting in significant damage. This incident, which escalated from an argument to a physical altercation, highlights growing student unrest.