TAGS

ചെന്നൈ അഡയാറില്‍ ബിഹാര്‍  സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്.കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യയേയും രണ്ട് വയസുള്ള കുഞ്ഞിനേയും കൂടി കൊലപ്പെടുത്തിയെന്ന് പ്രതികളുടെ മൊഴി. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അഡയാറില്‍  ചോരപുരണ്ട ചാക്ക് കണ്ടെത്തിയത്.  അസ്വാഭാവികത തോന്നിയതോടെ  പരിസരവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പരിശോധനയില്‍ ബിഹാര്‍ സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇരുചക്ര വാഹനത്തില്‍ വന്ന രണ്ടുപേര്‍ യുവാവിന്‍റെ മൃതദേഹമുള്ള ചാക്ക് ഉപേക്ഷിച്ച് മടങ്ങുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഹാര്‍ സ്വദേശികളായ അഞ്ചുപേരെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട യുവാവിന്‍റെ സുഹൃത്തുക്കളാണ് ഇവര്‍ എന്ന് പൊലീസ് പറയുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിന്‍റെ ഭാര്യേയും രണ്ടുവയസുള്ള മകനേയും കൂടി കൊന്നതായി മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയചില്‍ കൂവം നദിയില്‍ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം ലഭിച്ചു. യുവതിയുടെ മൃതദേഹത്തിനായി പെരുങ്കുടി മാലിന്യ സംസ്കരണ കേന്ദ്രത്തിലടക്കം പരിശോധന തുടരുകയാണ്. കഴിഞ്ഞ 21നാണ് യുവാവ് ജോലി തേടി കുടുംബത്തോടൊപ്പം ചെന്നൈയില്‍ എത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസ് പ്രതികളെ ചോദ്യംചെയ്ത് വരികയാണ്. 

ENGLISH SUMMARY:

A gruesome murder investigation in Chennai's Adyar took a dark turn after five suspects confessed to killing not just a 28-year-old Bihar native, but also his wife and two-year-old son.