എലത്തൂരിലെ യുവതിയുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് തെളിഞ്ഞതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് . ഈ മാസം 24നാണ് യുവതിയുമായി അടുപ്പത്തിലായിരുന്ന വര്‍ക്ക്ഷോപ്പ് ഉടമ വൈശാഖന്‍ ഒരുമിച്ച് ആതമഹത്യ ചെയ്യാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്.
നേരത്തെ ആത്മഹത്യ എന്ന രീതിയിൽ നടന്ന അന്വേഷത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹത്തെ ഇയാള്‍ പീഡിപ്പിച്ചു എന്ന വിവരവും ഇപ്പോള്‍ പുറത്തുവരികയാണ്. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സ്വന്തം ഭാര്യയെ തന്നെയാണ് ഇയാള്‍ വിളിച്ചുവരുത്തിയതും. ഒരു യുവതി ഇവിടെ തൂങ്ങി മരിച്ചിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു ഭാര്യയെ വിളിച്ചത്.
കൊല്ലപ്പെട്ട യുവതിയും ഈ പ്രതി വൈശാഖനും നേരത്തെ തന്നെ അടുപ്പത്തിൽ ആയിരുന്നു. തുടർന്ന് യുവതി വിവാഹ അഭ്യർഥന നടത്തി. എന്നാല്‍ വിവാഹം നമുക്ക് കഴിക്കാൻ കഴിയില്ല എന്നായിരുന്നു വൈശാഖൻറെ മറുപടി. ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവതിയെ ഈ തന്‍റെ വർക്ക്‌ഷോപ്പിലേക്ക് ഈ വൈശാഖൻ എത്തിക്കുന്നത്. തുടർന്ന് ഉറക്ക ഗുളിക നൽകി യുവതിയെ ആത്മഹത്യയ്ക്ക് നിർബന്ധിക്കുകയായിരുന്നു. രണ്ട് കുരുക്കുകൾ ഇട്ടായിരുന്നു ഈ വൈശാഖൻ കെണി ഒരുക്കിയത്. തുടർന്ന് യുവതിയുടെ കഴുത്തിൽ ആദ്യം കുരുക്കിടുകയും പിന്നീട് ഈ സ്റ്റൂൾ തട്ടി മാറ്റുകയുമായിരുന്നു.
വര്‍ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസ് തെളിയിക്കാന്‍ പൊലീസിനു തുമ്പായി മാറിയത്. തട്ടമ്പാട്ടുത്താഴം സ്വദേശികളാണ് യുവതിയും വൈശാഖനും. വൈശാഖന്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ ചോദ്യം ചെയ്യൽ നടക്കുകയാണ്. 16 വയസുമുതല്‍ ലൈംഗിക ചൂഷണം നടക്കുന്നതിനാല്‍ പോക്സോ വകുപ്പ് കൂടി ചേര്‍ക്കാനാണ് തീരുമാനം.