പ്രതീകാത്മക ചിത്രം

ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ ജീവനക്കാരൻ അറസ്റ്റിൽ. പൊൻകുന്നം സ്വദേശി ബാബു തോമസാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എച്ച്.ആർ മാനേജരായി ജോലി ചെയ്യുമ്പോഴായിരുന്നു പീഡനം. 

ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയാണ് അതിക്രമമുണ്ടായത്. കന്യാസ്ത്രീക്ക് പലതവണ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. ആശുപത്രിയില്‍ വച്ചുതന്നെ പലതവണ കടന്നുപിടിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പരാതി ഉയർന്നതോടെ ഇയാൾ ജോലി രാജി വെച്ചു. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചങ്ങനാശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും ആഭ്യന്തര അന്വേഷണവും നടന്നിട്ടുണ്ട്. ജോലി ചെയ്ത മുന്‍ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെ ഇയാളെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. 

ENGLISH SUMMARY:

Changanassery nun abuse case involves the arrest of a former hospital employee for allegedly sexually abusing a nun at the workplace. The accused, a former HR manager, is accused of repeated harassment and abuse, prompting a police investigation and internal inquiry by the hospital.