കൊല്ലം കടയ്ക്കലില്‍ വീട് കുത്തിപ്പൊളിച്ച് 25 പവന്‍ സ്വര്‍ണം കവര്‍ന്നു. അടുക്കളഭാഗം കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കോട്ടുക്കല്‍ സലീനാ ബീവിയുടെ വീട്ടില്‍ നിന്നാണ്ഇന്നലെ രാത്രി സ്വര്‍ണം കവര്‍ന്നത്.
സലീനബീവിയും മരുമകളുമാണ് വീട്ടില്‍ താമസിച്ചു വരുന്നത്. കോട്ടുക്കല്‍ തന്നെയുള്ള ചപ്പാത്തി നിര്‍മാണ കമ്പനിയില്‍ ജോലി കഴിഞ്ഞ് മുന്‍ഭാഗം തുറന്നു അകത്ത് കയറിയപ്പോഴാണ് അലമാരകളെല്ലാം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പരിശോധിച്ചപ്പോഴാണ് 25 പവനോളം മോഷണം പോയെന്നു മനസിലാക്കിയത്. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസിനെ വിവരം അറിയിച്ചു. കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചു. സിസിടിവിയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സലീനയുടെ മരുമകള്‍ കുറച്ചു ദിവസമായി അവരുടെ വീട്ടിലാണ്. വീടിന്‍റെ ഗേറ്റ് വെളിയില്‍ നിന്നും പൂട്ടിയാണ് ജോലിക്ക് പോയത്. വിരലടയാള വിദഗ്ദരും ഡോഗ് സ്കാഢും പരിശോധന നടത്തി. മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.