വയനാട് കൽപ്പറ്റയിൽ ജോലിക്കിടെ ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. മുഖത്ത് കുത്തേറ്റ പൊഴുതന സ്വദേശി നുഷ്റ ചികിത്സയിലാണ്. കേസിൽ പഴയ വൈത്തിരി സ്വദേശിയായ കോളജ് വിദ്യാർഥിനിയെ അറസ്റ്റുചെയ്തു. നുഷ്റയുടെ മകനും പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതാണ് പ്രകോപനം.
കൽപ്പറ്റ ടൗണിലെ പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് സംഭവം. ഷോറൂമിലേക്ക് എത്തിയ 19കാരിയായ പെൺകുട്ടി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് നുഷ്റയുടെ മുഖത്ത് കുത്തുകയായിരുന്നു. ആക്രമണത്തിൽ കവിളത്ത് പരുക്കേറ്റ 48കാരിയായ നുഷ്റയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ പെൺകുട്ടിയെ കൽപ്പറ്റ പൊലീസ് അറസ്റ്റുചെയ്തു. കൽപ്പറ്റയിലെ സ്വകാര്യ കോളജിൽ വിദ്യാർഥിനിയാണ്. നുഷ്റയുടെ മകനും പെൺകുട്ടിയുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തെ നുഷ്റയുടെ വീട്ടുകാർ എതിർത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ENGLISH SUMMARY:
A textile worker was recently stabbed at her workplace in Kalpetta town by a young woman. The victim, identified as Nushra, sustained facial injuries and is currently receiving medical treatment. Local police quickly arrested a nineteen-year-old college student in connection with the violent assault. Investigations revealed that the motive was rooted in a dispute over a romantic relationship. The accused was reportedly upset because Nushra’s family opposed her marriage to Nushra's son. This shocking incident has caused significant concern among the local business community and residents.