ഫ്ലാറ്റുകളിലും വീടുകളില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി ബെംഗളുരുവില്‍ അറസ്റ്റില്‍. ഹെബ്ബഗോഡി ഗണേശ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമല്‍ എന്‍.അജികുമാറെന്ന 23കാരനാണ് പിടിയിലായത്. സമീപത്തെ ഫ്ലാറ്റുകളിലെ ബാല്‍ക്കണികളില്‍ ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമല്‍ പിടിയിലായത്.
ഇയാളുടെ താമസ സ്ഥലത്തു നിന്ന് നൂറുകണക്കിന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തി. മോഷ്ടിച്ച വസ്ത്രങ്ങള്‍ ധരിച്ചു ഫൊട്ടോയെടുത്തു മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന മനോവൈകൃതമാണിയാള്‍ക്കെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.