തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ ദുരൂഹത. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ താമസിക്കുന്ന ഷിജില്‍–കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് കുഴഞ്ഞുവീണ് മരിച്ചത്. അച്ഛന്‍ ഷിജില്‍ നല്കിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുള്ളതായും പറയുന്നു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണ കാരണത്തില്‍ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.