കൊച്ചി പോണേക്കരയില്‍ അച്ഛനും ആറ് വയസുള്ള മകളും മരിച്ച നിലയില്‍. പാണാവള്ളി സ്വദേശി പവിശങ്കർ മകൾ വാസുകി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാസുകിയുടെ മൃതദേഹം കട്ടിലിലും പവിശങ്കറിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകൾക്ക് വിഷം നൽകി പവിശങ്കർ ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
പവിശങ്കറിന്‍റെ ഭാര്യ ഇന്നലെ ജോലിക്ക് പോയി ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോളാണ് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന പവിശങ്കറിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. അസ്വാഭാവിക മരണത്തിന് കേസെടുത്ത എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.