kanjirapally-murder

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ വീട്ടിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തകര്‍ക്കമെന്ന് സൂചന. ഇന്നലെ രാത്രിയോടെയാണ് കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കുകയായിരുന്നു. 

ഷേർളിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും ജോബിന്‍റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷേർളിയുടെ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത് നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ സ്റ്റെയർകേസിൽ തൂങ്ങിയ നിലയിലായിരുന്നു.  

ഇടുക്കി സ്വദേശിനിയായ ഷേർളി ആറ് മാസം മുൻപാണ് കൂവപ്പള്ളിയിലെ വീട്ടിലേക്ക് താമസം മാറുന്നത്. ഇതിനിടെ കോട്ടയം കുമ്മനം സ്വദേശി ജോബ് സക്കറിയയുമായി അടുപ്പത്തിലായി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. ഷേർളിക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിച്ചും തർക്കമുണ്ടായിരുന്നു. 

ENGLISH SUMMARY:

Kanjirappally murder case unveils a grim tale of financial disputes and suspected infidelity, leading to the tragic deaths of two individuals in Koovappally. The incident involves the murder of Shirley followed by Job Zachariah's suicide, casting a dark shadow over the community.