കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയോട് രണ്ടാനമ്മയുടെ ക്രൂരത. അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിച്ചു. പാലക്കാട് കഞ്ചിക്കോട് രണ്ടാനമ്മ അറസ്റ്റില്‍. ജനുവരി രണ്ടിന് നടന്ന ഈ ക്രൂരകൃത്യം പുറംലോകമറിയുന്നത് കഴിഞ്ഞ ദിവസം കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ്.
ഇരിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയിൽ അസ്വാഭാവികത തോന്നിയ അധ്യാപിക നടത്തിയ പരിശോധനയിൽ ഗുരുതരമായ പൊള്ളലേറ്റ മുറിവുകൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അധ്യാപിക പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശിനിയായ നൂര്‍ നാസറാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഇവർ മുൻപും കുട്ടിയെ ആക്രമിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ആ കാര്യം കൂടി വിശദമായി ചോദ്യം ചെയ്തു വരുന്നുണ്ട്. ഗുരുതര വകുപ്പ് ചുമത്തും എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.