ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്നൊഴിവാക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലിവാങ്ങിയ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. റൈറ്റര്‍ റൗഫ്, സിപിഒമാരായ സഞ്ജു, ഷെഫീക്, ഷക്കീര്‍ എന്നിവര്‍ക്കെതിരെയാണ് റൂറല്‍ എസ്പിയുടെ നടപടി. ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെന്ന് ആരോപിച്ചാണ് കുറുപ്പംപടി സ്വദേശികളായ രണ്ട് പേരെ പിടികൂടിയത്.
ഗുജറാത്തില്‍ നിന്ന് രണ്ട് പൊലീസുകാരും കുറുപ്പുംപടിയിലെത്തിയിരുന്നു. കൈക്കൂലിയിടപാടിയില്‍ ഇടനിലക്കാരായി നിന്ന കുറുപ്പുംപടി പൊലീസ് മൂന്നേക്കാല്‍ ലക്ഷം രൂപ വീതമാണ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ആവശ്യപ്പെട്ടത്. ഗുജറാത്ത് പൊലീസിന് നല്‍കാനെന്ന പേരിലാണ് പണം വാങ്ങിയതെങ്കിലും മുപ്പതിനായിരം രൂപ മാത്രമാണ് അവര്‍ക്ക് നല്‍കിയത്. വിജിലന്‍സ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയതോടെയാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലിയിടപാടില്‍ പൊലീസുകാര്‍ക്കെതിരെ വിജിലന്‍സും കേസെടുക്കും.