ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിയെ മുട്ടം പൊലീസ് പിടികൂടി. പത്തനംതിട്ട പ്രക്കാനം സ്വദേശി സുജാത ആണ് മുട്ടം പൊലീസിന്‍റെ പിടിയിലായത്. മുട്ടം സ്വദേശി കുളങ്ങരയിൽ വീട്ടിൽ രാജേഷിന്‍റെ വീട്ടിൽ നിന്നുമാണ് മോഷണം നടത്തിയത്. ഡിസംബർ മാസം ഇരുപത്തി അഞ്ചാം തീയതിയാണ് മോഷണം നടന്നത്. വീട്ടുജോലിക്ക് എത്തിയതായിരുന്നു സുജാത. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടം തോട്ടുംകരയിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു ഇവർ. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.
മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ കുറച്ച് സുജാതയുടെ താമസസ്ഥലത്ത് നിന്നും കണ്ടെടുത്തു . മുട്ടം പോലീസ് സബ് ഇൻസ്പെക്ടർമാരായ റോയ് എൻ.എസ്, സാന്റിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ ഗഫൂർ, സിവിൽ പോലീസ് ഓഫീസർ ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് പ്രതിയെ പിടികൂടിയത്