Representative image

പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളിയിൽ സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംസ്കൃത അധ്യാപകൻ പൊലീസ് പിടിയിലായി. സംസ്കൃത അധ്യാപകനായ അനിലിനെയാണ് ചിറ്റൂർ ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ആറാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി തന്റെ സുഹൃത്തുക്കളോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വ്യക്തമായത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടിയെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്. നിർബന്ധപൂർവ്വം കുട്ടിയെ കോട്ടേഴ്സിലെത്തിച്ചാണ് ഇയാൾ കൃത്യം നിർവഹിച്ചത്.

പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.   കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപകൻ തന്നെ ഇത്തരമൊരു ഹീനകൃത്യം ചെയ്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യും.

ENGLISH SUMMARY:

Child abuse case in Palakkad: A Sanskrit teacher in Nalleppilly, Palakkad district, has been arrested for sexually abusing a school student after giving him alcohol. The teacher, Anil, was taken into custody and charged under the Pocso Act and the Scheduled Castes and Scheduled Tribes (Prevention of Atrocities) Act.