ഗുരുവായൂരില്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തകന്‍റെ കാറിന്‍റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. പാര്‍ട്ടി മാറിയതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഗുരുവായൂര്‍ പേരകം സ്വദേശിയായ സജിയുടെ കാറാണ് ആക്രമിക്കപ്പെട്ടത്.
സുഹൃത്തിന്‍റെ വീട്ടുമുറ്റത്തായിരുന്നു സജിയുടെ കാര്‍ നിര്‍ത്തിയിട്ടത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു ആക്രമണം. ഇളനീര്‍ എറിഞ്ഞായിരുന്നു കാറിന്‍റെ ചില്ല് തകര്‍ത്തത്. തദ്ദേശ തിരഞ്ഞെടുപ്പിനിടെയായിരുന്നു സജിയും കൂട്ടരും സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഗുരുവായൂര്‍ ടെംപിള്‍ പൊലീസിന് സജി പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അക്രമികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.