കോഴിക്കോട് താമരശേരിയില്‍ ഫോണിന്‍റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ കുത്തിപരുക്കേല്‍പ്പിച്ചതായി പരാതി. താമരശേരി സ്വദേശി അബ്ദുറഹ്മാന്‍റെ പരാതിയില്‍ കോഴിക്കോട് സ്വദേശികളായ നിതിന്‍, അഭിനന്ദ് , അഖില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊടുവള്ളിയിലെ മൊബൈല്‍ കടയില്‍ നിന്ന് 36000 രൂപയുടെ ഫോണ്‍ ഇ എം ഐ അടിസ്ഥാനത്തില്‍ അബ്ദുറഹ്മാന്‍ വാങ്ങിയിരുന്നു, ഇതിന്‍റെ മൂന്നാമത്തെ അടവ് 2302 രൂപ മുടങ്ങിയതിന് പിന്നാലെയാണ് അബ്ദുറഹ്മാനെ വീട്ടില്‍ നിന്ന് വിളിച്ച് വരുത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിക്കുകയും കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുറഹ്മാന്‍റെ പരുക്ക് ഗുരുതരമല്ല.