തൃശൂർ മായന്നൂർ മാങ്കുളത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചു. ബൈക്കിലെത്തിയ രണ്ടു പേരാണ് പൊട്ടിച്ചത്. പട്ടാപകലായിരുന്നു മാല പൊട്ടിക്കൽ. ക്ഷീരകർഷകയായ മായന്നൂർ മാങ്കുളം പുത്തൻവീട്ടിൽ വിദ്യവതിയുടെ മാലയാണ് പൊട്ടിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്നു പോകുകയായിരുന്നു. ക്ഷീര സംഘത്തിൽ പാൽ നൽകാനായിരുന്നു യാത്ര..
ബൈക്കിലെത്തിയവർ ആക്രമിച്ചു. വിദ്യവതിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പഴയന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ കൂടുതൽ സിസിടിവി ക്യാമറകൾ പരിശോധിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പട്ടാപ്പകൽ നടന്ന കവർച്ച നാട്ടുകാരെ ഞെട്ടിച്ച.