ഇടുക്കിയിൽ 72കാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരി പുത്രന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെയാണ് ശിക്ഷിച്ചത്. മുട്ടം സ്വദേശി സരോജിനിയെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു
2021 മാർച്ച് 31 നാണ് ക്രൂര കൊലപാതകം. സ്വത്ത് ഭാഗം വെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുട്ടം തോട്ടുംകരയിലെ വീട്ടിൽ വച്ച് സരോജിനിയെ സുനിൽകുമാർ ക്രൂരമായി മർദിച്ചു. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീപിടുത്തമുണ്ടായെന്നു വരുത്തി തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
വിവിധ വകുപ്പുകളിലായി പ്രതി 33 വർഷം ശിക്ഷ അനുഭവിക്കണം. സരോജിനി മറ്റ് സഹോദരിമാരുടെ മക്കൾക്കും സ്വത്ത് ഭാഗം വെച്ചതാണ് പ്രകോപനത്തിന് കാരണം. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകമെന്ന് ജില്ല കോടതി കണ്ടെത്തി. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതി തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. പിന്നീട് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണമാണ്.