കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. മലയാള സിനിമയില്‍ ഒട്ടേറെ വേഷങ്ങള്‍ അവതരിപ്പിച്ച നടന്‍ കൂടിയാണ് ശിവദാസന്‍ കണ്ണൂര്‍. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.