ഡൽഹിയിൽ മൂന്നുപേർ കാറിൽ മരിച്ച നിലയിൽ. ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഡൽഹി പശ്ചിം വിഹാറിലാണ് സംഭവം. പൊലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. 40നും 70നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ENGLISH SUMMARY:
Three people were found dead in a car in Delhi, with preliminary investigations suggesting suicide by poisoning. The deceased, two men and one woman aged between 40 and 70, were discovered in West Vihar, and their bodies have been sent for post-mortem. The police and forensic teams are currently examining the scene.