നടിയെ ആക്രമിച്ച കേസ് വിചാരണയ്ക്കിടെ കോടതിമുറിയില്‍ അതിജീവിതയെ പ്രതിഭാഗം വളഞ്ഞിട്ട് അപമാനിച്ചുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി മനോരമ ന്യൂസിനോട്. പ്രോസിക്യൂട്ടറെ കോടതി മുറിയില്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ആരാണത് ചെയ്തതെന്ന് ശിക്ഷാവിധി ദിവസം വെളിപ്പെടും. വിധി വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതി അന്വേഷിക്കണമെന്നും ടിബി മിനി പറഞ്ഞു.
അതിജീവിതയ്ക്കൊപ്പമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ദിലീപിനൊപ്പമെന്ന് ലിബര്‍ട്ടി ബഷീറിനെ വിമര്‍ശിച്ച് ടി.ബി.മിനി പറഞ്ഞു. പണ ഇടപാടുകള്‍ വന്നതോടെ അവരുടെ പ്രശ്നങ്ങള്‍ തീര്‍ന്നു. നല്ല അഭിഭാഷകന്‍ വേണ്ടിയിരുന്നുവെന്ന് പറഞ്ഞതിനും മറുപടി. കേസുകള്‍ നേരിടാന്‍ അതിജീവിതയ്ക്ക് 75 ലക്ഷം ചെലവായി. ആ പണം ബഷീര്‍ അതിജീവിതയ്ക്കു നല്‍കട്ടെ. ദിലീപിന്‍റെ പണം നല്‍കി അതിജീവിതയെ അപമാനിക്കരുതെന്നും അഭിഭാഷക ടി.ബി.മിനി പറഞ്ഞു.