കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തിയ കേസില്‍ പ്രതി സ്ഥിരമായി ലഹരിക്കടിമയെന്ന് പൊലീസ്. ചവറ വട്ടത്തറയിൽസുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ തെളിവെടുപ്പിന് ശേഷം റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ. 28 കാരനായ ഷഹനാസ് ലഹരിക്ക് അടിമയാണ്. വീട്ടിൽ ഷഹനാസും ഉമ്മയും സഹോദരിയും മുത്തശ്ശിയുമാണ് ആണ് താമസിക്കുന്നത്. ലഹരി മരുന്നിനായി പണം ചോദിച്ചു പലപ്പോഴും ഷഹനാസ് വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു. പണം ചോദിച്ചു നൽകാത്തതിനാണ് കൊലപാതകം എന്നതാണ് പ്രാഥമിക നിഗമനം. മൃതദേഹം കട്ടിലിനടിയിലേക്ക് വലിച്ചിട്ട് നിലയിലാണ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. മൃതദേഹം പോസ്റ്റുമാട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി